ADVERTISEMENT

ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്ക് അതിർത്തിയിലുള്ള ഡെപ്സാങ്, ഗോഗ്ര, ഹോട്ട് സ്പ്രിങ്സ് എന്നിവിടങ്ങളിലെ സംഘർഷം പരിഹരിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ, ചൈന സേനാ കമാൻഡർമാർ തമ്മിൽ പത്താംവട്ട ചർച്ച നടത്തി. പാംഗോങ് തീരത്തുനിന്ന് ഇരു സേനകളുടെയും പിൻമാറ്റം പൂർത്തിയായതോടെയാണു ഡെപ്സാങ് അടക്കമുള്ള സ്ഥലങ്ങളിലെ സംഘർഷം ചർച്ചയ്ക്കെടുത്തത്. മൂന്നിടങ്ങളിൽനിന്നും ചൈനീസ് സേന പൂർണമായി പിൻമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

അതിർത്തിയിൽ ചൈനയുടെ ഭാഗത്തെ മോൾഡോയിൽ നടന്ന ചർച്ചയിൽ ഇന്ത്യൻ സംഘത്തെ ലേ ആസ്ഥാനമായ പതിനാലാം സേനാ കോർ മേധാവിയും മലയാളിയുമായ ലഫ്. ജനറൽ പി.ജി.കെ.മേനോൻ നയിച്ചു. ചൈനീസ് സംഘത്തിനു മേജർ ജനറൽ ലിയു ലിൻ നേതൃത്വം നൽകി.

ചൈനയിലെ ഇന്ത്യൻ എംബസിക്കെതിരെ അസഭ്യവർഷം

ഗൽവാൻ ഏറ്റുമുട്ടലിൽ തങ്ങളുടെ 4 സൈനികർ കൊല്ലപ്പെട്ടെന്ന ചൈനയുടെ വെളിപ്പെടുത്തലിനു പിന്നാലെ, ചൈനയിലെ ഇന്ത്യൻ എംബസിക്കെതിരെ അസഭ്യവർഷം. ചൈനീസ് സമൂഹമാധ്യമമായ വെയ്ബോയിലെ എംബസി അക്കൗണ്ടിലാണു ചൈനക്കാർ അസഭ്യം ചൊരിഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com