ബംഗാളിൽ കരിപുരണ്ട കളികൾ

abhishek-banerjee-3
അഭിഷേക് ബാനർജി
SHARE

ന്യൂഡൽഹി / കൊൽക്കത്ത ∙ മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജി എംപിയുടെ ഭാര്യയ്ക്കെതിരെ സിബിഐ കേസ്. കൽക്കരി തട്ടിപ്പു കേസിൽ അഭിഷേകിന്റെ ഭാര്യ രുചിര ബാനർജിയെ ചോദ്യം ചെയ്യുന്നതിന് സിബിഐ നോട്ടിസ് നൽകി. സഹോദര ഭാര്യ മേനക ഗംഭീറിനേയും കേസിൽ ചോദ്യം ചെയ്യും.

ഞായറാഴ്ച അഭിഷേകിന്റെ കൊൽക്കത്തയിലെ വീട്ടിലെത്തിയാണ് സിബിഐ നോട്ടിസ് കൈമാറിയത്. എന്നാൽ ഇതിന്റെ പേരിൽ ബിജെപിയുടെ മുൻപിൽ കുമ്പിടുമെന്ന് കരുതേണ്ടതില്ലെന്ന് അഭിഷേക് പറഞ്ഞു.

ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തൃണമൂൽ കോൺഗ്രസും ബിജെപിയും നടത്തുന്ന പൊരിഞ്ഞ പോരാട്ടത്തിന് വീറും വാശിയും കൂട്ടുന്നതാണ് പുതിയ സംഭവവികാസങ്ങൾ. 

അഭിഷേക് ബാനർജി നൽകിയ അപകീർത്തി കേസിൽ ആഭ്യന്തരമന്ത്രി അമിത് ഷായോ അദ്ദേഹത്തിന്റെ അഭിഭാഷകനോ ഇന്നു നേരിട്ട് കോടതിയിൽ ഹാജരാകണം. ഇതിനിടെയാണ് അന്വേഷണം നടന്നുവരുന്ന പഴയ കേസിൽ അഭിഷേകിന്റെ വീട്ടുകാരെ തലേദിവസം ഉൾപ്പെടുത്തിയത്.

കഴിഞ്ഞ നവംബറിലാണ് നിയമവിരുദ്ധ ഖനനവും കൽക്കരി മോഷണവും നടത്തുന്ന മൻജിത് എന്ന വ്യക്തിക്കെതിരെ സിബിഐ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ഈസ്റ്റേൺ കോൾഫീൽഡ് ജനറൽ മാനേജർ അമിത് കുമാർ ധർ, ജയേഷ് ചന്ദ്ര റായ്, തൻമയ് ദാസ്, ധനഞ്ജയ് ദാസ്, ദേബാശിഷ് മുഖർജി എന്നിവർക്കെതിരെ കേസെടുത്തു. കോടിക്കണക്കിന് രൂപയുടെ കൽക്കരി വിൽപന നടത്തിയെന്നാണ് കേസ്.

ഈ കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച സിബിഐ കൂടുതൽ പരിശോധനകൾ നടത്തിയിരുന്നു. തൃണമൂൽ പാർട്ടി നേതാവ് വിനയ് മിശ്ര വഴി അഭിഷേക് കോഴ വാങ്ങിയെന്ന് ബിജെപി ആരോപിക്കുന്നു.

ഇത്തരം ഭീഷണികൾ വഴി തൃണമൂൽ കോൺഗ്രസിനെ വരുതിയിലാക്കാം എന്നാണ് ബിജെപി കരുതുന്നതെങ്കിൽ അവർക്കു തെറ്റിയെന്ന് അഭിഷേക് ബാനർജി പറഞ്ഞു. നിയമവാഴ്ചയിൽ തങ്ങൾക്ക് പൂർണവിശ്വാസം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഏക സഖ്യകക്ഷി സിബിഐ ആണെന്ന് തൃണമൂൽ കോൺഗ്രസ് പരിഹസിച്ചു.

Content Highlights: CBI notice to Abhishek Banerjee's wife in coal case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA