കോവിഡ്; മഹാരാഷ്ട്രയിൽ ലോക്ഡൗൺ മുന്നറിയിപ്പ്

INDIA-HEALTH-VIRUS
മുംബൈയിൽനിന്നുള്ള ദൃശ്യം. (Photo: INDRANIL MUKHERJEE / AFP)
SHARE

മുംബൈ ∙ മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ വർധിക്കവെ ജനങ്ങൾ അലംഭാവം തുടർന്നാൽ സംസ്ഥാനമൊട്ടാകെ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തേണ്ടിവരുമെന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വിദർഭമേഖലയിലെ അമരാവതി ജില്ലയിൽ ഇന്നുമുതൽ ലോക്ഡൗൺ ആണ്. സംസ്ഥാനത്തു രാഷ്ട്രീയ, മത, സാമൂഹിക സമ്മേളനങ്ങൾ ഇന്നു മുതൽ വിലക്കി. ആളുകൾ ഒത്തുകൂടുന്ന സർക്കാർ പരിപാടികളും ഒഴിവാക്കും. രണ്ടാം വ്യാപനത്തിന്റെ വക്കിലാണ് മഹാരാഷ്ട്രയെന്നും 8 മുതൽ  15 ദിവസത്തിനകം ഇക്കാര്യം സ്ഥിരീകരിക്കാനാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുക എന്നതു മാത്രമാണു ജനങ്ങൾ ചെയ്യാനുള്ളത്. മാസ്ക് നിർബന്ധമാണ്. എന്നാൽ,  ജനം അനുസരിക്കുന്നില്ലെങ്കിൽ  സാഹചര്യം അനുസരിച്ച്  അതതു ജില്ലാ ഭരണകൂടത്തിന് ലോക്ഡൗൺ ഏർപ്പെടുത്താം. ഒരു ദിവസത്തെ സമയം നൽകിയ ശേഷമാകണമിതെന്നും ഉദ്ധവ് പറഞ്ഞു.

Content Highlights: Covid: Maharashtra mulls lockdown

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA