മുംബൈ ∙ അധോലോക കുറ്റവാളി രവി പൂജാരിയെ മുംബൈ പൊലീസിന് ഇന്നു കസ്റ്റഡിയിൽ ലഭിച്ചേക്കും. മഹാരാഷ്ട്രയിൽ 49 കേസുകളിൽ പ്രതിയായ രവി പൂജാരിയുടെ കസ്റ്റഡിക്കായി ഏറെക്കാലമായി മുംബൈ പൊലീസ് നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് കോടതിയുടെ അനുകൂലവിധി.
സെനഗലിൽ അറസ്റ്റിലായ രവി പൂജാരിയെ 2020ലാണ് ഇന്ത്യയിലെത്തിച്ചതും ബെംഗളൂരു പൊലീസിനു കൈമാറിയതും. നിയമനടപടികൾ പുരോഗമിക്കവെയാണ് മുംബൈ പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്. എന്നാൽ, കൈമാറ്റം ഇരു രാജ്യങ്ങൾ തമ്മിലുള്ള കരാർ പ്രകാരമാണെന്ന് പൂജാരിയുടെ അഭിഭാഷകൻ വാദിച്ചു. ഇതു തള്ളിയാണ് സെഷൻസ് കോടതി മുംബൈ പൊലീസിന്റെ അപേക്ഷ അംഗീകരിച്ചത്.
Content Highlights: Mumbai police to get Ravi Pujari's custody