സോണിയയ്ക്കും രാഹുലിനും നോട്ടിസ്

1200-rahul-sonia
SHARE

ന്യൂഡൽഹി ∙ നാഷനൽ ഹെറൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽഗാന്ധി എന്നിവരുൾപ്പെടെ പ്രമുഖരുടെ വാദം സമർപ്പിക്കാൻ ഡൽഹി ഹൈക്കോടതി നിർദേശിച്ചു. കേസിന്റെ വിചാരണക്കോടതിയിലെ നടപടികൾ ഏപ്രിൽ 12 വരെ ഹൈക്കോടതി സ്റ്റേ ചെയ്തു.

എഐസിസി ജനറൽ സെക്രട്ടറി ഓസ്കർ ഫെർണാണ്ടസ്, സുമൻ ദുബെ, സാം പിത്രോദ തുടങ്ങിയവർക്കും നോട്ടിസുണ്ട്. 

സോണിയ, രാഹുൽ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അപേക്ഷ വിചാരണക്കോടതി തള്ളിയതിനെത്തുടർന്നാണു ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഹൈക്കോടതിയെ സമീപിച്ചത്.

കോൺഗ്രസ് ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന നാഷനൽ ഹെറൾഡ് പത്രത്തിന്റെ 90 കോടിയോളം വരുന്ന ആസ്തി 50 ലക്ഷം രൂപ നൽകി യങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം മുഖേന നേതാക്കൾ തട്ടിയെടുത്തുവെന്നാണു സ്വാമിയുടെ ആരോപണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA