ന്യൂഡൽഹി∙ കോവിഡ് കാലത്ത് ഇഎസ്ഐ അംഗങ്ങൾക്ക് ചികിത്സാനുകൂല്യങ്ങൾ, പ്രസവാനുകൂല്യം എന്നിവ ലഭിക്കാനുള്ള ഹാജർ കാലാവധി പകുതിയായി കുറയ്ക്കാൻ ഇഎസ്ഐ ബോർഡ് തീരുമാനിച്ചു. 2020 മാർച്ച് മുതൽ 2021 ജൂൺ വരെയുള്ള കാലത്താണ് ഈ ആനുകൂല്യം ലഭിക്കുക.
തൊഴിലാളികൾക്ക് ചികിത്സാ ആനുകൂല്യം ലഭിക്കാൻ കോൺട്രിബ്യൂഷൻ കാലയളവിൽ 78 ദിവസം ഹാജർ വേണമെന്ന നിബന്ധന 39 ദിവസമായും പ്രസവാനുകൂല്യം ലഭിക്കാൻ 70 ദിവസം ഹാജർ വേണമെന്ന നിബന്ധന 35 ദിവസമായും കുറയ്ക്കാൻ ബോർഡ് തീരുമാനിച്ചതായി ബോർഡ് അംഗവും ബിഎംഎസ് ദേശീയ സെക്രട്ടറിയുമായ വി. രാധാകൃഷ്ണൻ ‘മനോരമ’യോടു പറഞ്ഞു.
ചികിത്സച്ചെലവിന്റെ റീഇംപേഴ്സ്മെന്റ്, തൊഴിലാളികളുടെ പരാതികൾ തുടങ്ങിയവ കൈകാര്യം ചെയ്യാൻ അതതു മേഖലകളിൽ സമിതികൾ രൂപീകരിച്ചു പ്രശ്നങ്ങൾ വിലയിരുത്തും.