മുംബൈ/ചെന്നൈ/ബെംഗളൂരു ∙ തീവ്രവ്യാപന ശക്തിയുള്ള കൊറോണ വൈറസിന്റെ സാന്നിധ്യം മഹാരാഷ്ട്രയിൽ 2 പേർക്കു കണ്ടെത്തിയെന്ന കേന്ദ്ര വെളിപ്പെടുത്തലിനു പിന്നാലെ സംസ്ഥാനത്തു ജാഗ്രത കർശനമാക്കി. ഇന്നലെ 6218 പേരാണു പോസിറ്റീവ്; മരണം 51. കോവിഡ് സാഹചര്യം വിലയിരുത്തി അതതു മേഖലകളിൽ ലോക്ഡൗൺ ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. വ്യാപനം സംബന്ധിച്ച സൂചനകൾ വന്നതോടെ വാക്സീൻ സ്വീകരിക്കാൻ തിരക്കു വർധിച്ചു. തമിഴ്നാട്ടിൽ ഇന്നലെ 442 പേർക്കും കർണാടകയിൽ 383 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
Content Highlights: Maharashtra Covid