ADVERTISEMENT

ന്യൂഡൽഹി∙ മിന്നൽപ്രളയം നാശം വിതച്ച ഉത്തരാഖണ്ഡിലെ ചമോലിയിൽ കാണാതായ 134 പേർ മരിച്ചതായി കണക്കാക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചു. അപകടം നടന്നു രണ്ടാഴ്ച പിന്നിട്ട സാഹചര്യത്തിലാണ്, ജീവനോടെ ആരെയെങ്കിലും കണ്ടെത്താനുള്ള പ്രതീക്ഷ അസ്തമിക്കുന്നത്.

ഇതുവരെ 70 മൃതദേഹങ്ങൾ കണ്ടെത്തി. ആകെ 204 പേർ അപകടത്തിൽപ്പെട്ടതായാണ് ഒൗദ്യോഗിക കണക്ക്. തപോവനിൽ എൻടിപിസി വൈദ്യുത പ്ലാന്റിനോടു ചേർന്നുള്ള തുരങ്കത്തിലും റേനി ഗ്രാമത്തിലും പ്രതിരോധ സേനകളും ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളും തിരച്ചിൽ തുടരുകയാണ്.

Content Highlights: Uttarakhand tragedy: Missing to be declared dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com