ADVERTISEMENT

ന്യൂഡൽഹി ∙ സ്വവർഗ വിവാഹങ്ങൾ ഭാരതത്തിന്റെ സാംസ്കാരിക മൂല്യങ്ങൾക്കും പാരമ്പര്യത്തിനും നിരക്കുന്നതല്ലെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ സത്യവാങ്‌മൂലം നൽകി. വിവാഹം റജിസ്റ്റർ ചെയ്തു നൽകാത്തതിനെതിരായ ഒരു പറ്റം ഹർജികളിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്.

വിവാഹം രണ്ടു വ്യക്തികളുടെ കാര്യമായി മാത്രം കണക്കാക്കാവുന്നതല്ല. അത് പരമ്പരാഗത ആചാരങ്ങൾ, രീതികൾ, ശീലങ്ങൾ, സാംസ്കാരിക, സാമൂഹിക മൂല്യങ്ങൾ എന്നിവയുമായി അഭേദ്യമായ ബന്ധമുള്ളതാണ്. നിലവിലുള്ള ഭാര്യാ ഭർതൃസങ്കൽപവുമായി ചേർന്നുപോകുന്നതല്ല സ്വവർഗ വിവാഹങ്ങൾ. അത്തരം വിവാഹങ്ങൾക്ക് അംഗീകാരം വ്യാപകമാക്കാതിരിക്കുന്നതിൽ നിയമപരമായ താൽപര്യമുണ്ടെന്നും സത്യ‌വാങ്മൂലത്തിൽ പറഞ്ഞു.

വ്യക്തിനിയമങ്ങളിലോ മറ്റു നിയമങ്ങളിലോ ഇത് അംഗീകരിക്കപ്പെട്ടിട്ടില്ല. നിയമനിർമാണ സഭകളാണ് ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടത്.–സത്യവാങ്മൂലത്തിൽ പറഞ്ഞു.

English Summary: Centre opposes pleas to recognise same-sex marriage under special marriage act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com