ന്യൂഡൽഹി∙ യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും സഹകരണം കൂടുതൽ ശക്തമാക്കാനുമുള്ള നടപടികൾ ചർച്ച ചെയ്തു. വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ടാസ്ക് ഫോഴ്സിന്റെ പ്രവർത്തനം ഊർജിതമാക്കും. ജയശങ്കർ യുഎഇ സന്ദർശിച്ച് 2 മാസത്തിനുള്ളിലാണ് ഷെയ്ഖ് നഹ്യാന്റെ സന്ദർശനം.
English Summary: India-UAE decision to better mutual relationship