സിദ്ദിഖിയുമായുള്ള സഖ്യം നാണക്കേട്: ആനന്ദ് ശർമ

1200-anand-sharma
ആനന്ദ് ശർമ
SHARE

ന്യൂഡൽഹി ∙ ബംഗാളിൽ അബ്ബാസ് സിദ്ദിഖിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സെക്കുലർ ഫ്രണ്ടുമായി (ഐഎസ്എഫ്) സഖ്യത്തിൽ മത്സരിക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ വിമർശിച്ച് മുതിർന്ന നേതാവ് ആനന്ദ് ശർമ രംഗത്തെത്തി. വർഗീയ ചിന്താഗതിയുള്ള ഇത്തരം പാർട്ടികളുമായി കൈകോർക്കുന്നതു കോൺഗ്രസിന്റെ മതേതര പ്രത്യയശാസ്ത്രത്തിന് എതിരാണെന്ന് അദ്ദേഹം പറഞ്ഞു. 

സഖ്യത്തിനു കോൺഗ്രസ് പ്രവർത്തക സമിതിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. സഖ്യത്തിനു ബംഗാൾ പിസിസി പ്രസിഡന്റ് അധീർ രഞ്ജൻ ചൗധരി അംഗീകാരം നൽകിയതു നാണക്കേടാണ്. ഇക്കാര്യത്തിൽ അദ്ദേഹം വ്യക്തത വരുത്തണം – ശർമ പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവർത്തന രീതിക്കെതിരെ സോണിയ ഗാന്ധിക്കു കത്തയച്ച 23 നേതാക്കളിലൊരാളാണു ആനന്ദ് ശർമ.

PTI03_01_2021_000181A
കൊൽക്കത്തയിലെ സെക്രട്ടേറിയറ്റ് മന്ദിരത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ അഭിവാദ്യം ചെയ്യുന്ന ആർജെഡി നേതാവ് തേജസ്വി യാദവ്. ചിത്രം: പിടിഐ

Content Highlights: Anand Sharma against ISF alliance in Bengal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA