‘വാക്സീൻ സുരക്ഷിതം; കോവിഡ് മുക്തർ ഉടൻ‌ എടുക്കേണ്ടതില്ല’

INDIA-HEALTH-VIRUS-VACCINE
SHARE

ന്യൂഡൽഹി ∙ 60 വയസ്സിനു മുകളിലുള്ളവർക്കു പുറമേ, 45–59 പ്രായപരിധിയിലുള്ള ഗുരുതര രോഗബാധിതർക്കാണ് രണ്ടാം ഘട്ടത്തിൽ‌ കോവിഡ് വാക്സീൻ നൽകുന്നത്. ഹൃദ്രോഗം, അർബുദം, വൃക്ക–കരൾ രോഗങ്ങൾ, പ്രമേഹം, പക്ഷാഘാതം, അരിവാൾ രോഗം, തലാസിമിയ തുടങ്ങിയ 20 ഗുരുതര രോഗങ്ങളുള്ള 45–59 വിഭാഗത്തിൽപ്പെട്ടവർ പ്രായം വ്യക്തമാക്കുന്ന രേഖയ്ക്കൊപ്പം രോഗം സംബന്ധിച്ചു ഡോക്ടർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റും ഹാജരാക്കണം. 

കുട്ടികളും ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഒഴികെയുള്ളവർക്കെല്ലാം വാക്സീൻ സുരക്ഷിതമാണെന്ന് ഇതിനകം തെളിയിക്കപ്പെട്ടതാണെന്ന് മാക്സ് ഹെൽത്ത്കെയർ മെഡിക്കൽ ഡയറക്ടർ ഡോ. സന്ദീപ് ബുധിരാജ പറഞ്ഞു. 

പനിയുള്ളവരും കോവിഡ് മുക്തരായി അധികം കഴിയാത്തവരും പെട്ടെന്നുതന്നെ വാക്സീൻ എടുക്കാതിരിക്കുന്നതാണു നല്ലത്. കോവിഡ് വന്നവരാണെങ്കിൽ 2–3 മാസത്തിനു ശേഷം എടുത്താൽ മതി. 

വാക്സീൻ എടുക്കാൻ പോകുന്നവർ എന്തെങ്കിലും മുൻകരുതലുകൾ സ്വീകരിക്കേണ്ടതില്ല. എന്നാൽ മദ്യപിച്ച അവസ്ഥയിലാകരുത്. വാക്സീൻ സ്വീകരിച്ച ശേഷം ചിലരിൽ പനി, കുത്തിവയ്പെടുത്ത ഭാഗത്തു വേദന, തലവേദന, ശരീരവേദന എന്നിവ കണ്ടുവരുന്നുണ്ടെന്നും ഇതു സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. 

രക്തസമ്മർദം, പ്രമേഹം എന്നിവ നിയന്ത്രിതമായ തോതിൽ മാത്രമുള്ളവരുടെ കാര്യത്തിൽ വാക്സീൻ സ്വീകരിക്കണോ എന്നു നിലവിലെ മാർഗരേഖയിൽ വ്യക്തമല്ലെന്നു ഡോ.സന്ദീപ് ബുധിരാജ പറഞ്ഞു.

Content Highlights: Covid vaccination for senior citizens in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA