ADVERTISEMENT

ബെംഗളൂരു∙ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാറിന്റെ സുഹൃത്ത് സച്ചിൻ നാരായണയിൽ നിന്നു പിടിച്ചെടുത്ത 53 ലക്ഷം രൂപ മടക്കിക്കൊടുക്കണമെന്നു സിബിഐയോടു ഹൈക്കോടതി.

കഴിഞ്ഞവർഷം ശിവകുമാറിനെതിരെ നടന്ന സിബിഐ റെയ്ഡിന്റെ ഭാഗമായാണു സച്ചിന്റെ വീട്ടിൽ പരിശോധന നടന്നതും പണം പിടിച്ചെടുത്തതും. ഇതിനെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഉത്തരവ്.

ശിവകുമാറിനെതിരെയുള്ള സ്വത്തുകേസുമായി ബന്ധമില്ലെന്നും രേഖകൾ കാണിച്ചിട്ടും പണം തിരികെത്തന്നില്ലെന്നുമായിരുന്നു സച്ചിന്റെ ഹർജി. റെയ്ഡിൽ സച്ചിന്റേത് ഉൾപ്പെടെ 57 ലക്ഷം രൂപയാണ് സിബിഐ പിടിച്ചെടുത്തത്.

English Summary: High Court asks cbi to give back 53 lakhs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com