3 ദിവസത്തെ തീവ്രമായ പരിശോധന; 3 കാര്യങ്ങൾ കണ്ടെത്തി: കേന്ദ്രത്തെ പരിഹസിച്ച് തപ്സി

INDIA-ENTERTAINMENT-ACTORS-OF-FILM-MANMARIZYAAN
തപ്സി
SHARE

മുംബൈ∙ ആദായ നികുതി റെയ്ഡുകൾക്കും അതെക്കുറിച്ചു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പരാമർശത്തിനും എതിരെ സമൂഹമാധ്യമങ്ങളിലൂടെ ആഞ്ഞടിച്ച് ബോളിവുഡ് നടി തപ്‌സി പന്നു.

ഇപ്പോൾ തന്റെ 'വില' ഉയർന്നെന്നു തുടങ്ങുന്ന കുറിപ്പുകളിൽ തപ്സി പറയുന്നത് ഇങ്ങനെ: ‘‘3 ദിവസത്തെ തീവ്രമായ പരിശോധനയിൽ 3 കാര്യങ്ങളാണത്രേ അവർ കണ്ടെത്തിയത്. പാരിസിൽ എനിക്കുണ്ടെന്ന് അവർ പറയുന്ന ബംഗ്ലാവിന്റെ താക്കോൽ. വേനലവധി വരുന്നതുകൊണ്ടാകാം.

ഞാൻ വാങ്ങിയെന്ന് അവർ ആരോപിക്കുന്ന 5 കോടിയുടെ വ്യാജ രസീത്. ബഹുമാനപ്പെട്ട ധനമന്ത്രി പറഞ്ഞതു കൊണ്ടു മാത്രം ഞാൻ അറിഞ്ഞ 2013ലെ റെയ്ഡ്. എനിക്കെതിരെയുള്ള നടക്കാത്ത  ആ റെയ്ഡിന്റെ ഓർമകൾ!’’. 

കേന്ദ്രസർക്കാരിനെ രൂക്ഷമായി പരിഹസിച്ചുകൊണ്ടുള്ള തപ്സിയുടെ ട്വീറ്റിനു പിന്നാലെ, റെയ്ഡിൽ കുലുങ്ങിയിട്ടില്ലെന്നു സൂചിപ്പിച്ച് സംവിധായകൻ അനുരാഗ് കശ്യപും ഇൻസ്റ്റഗ്രാമിലെത്തി. തപ്സിയുമൊത്തുള്ള ഹിന്ദിചിത്രം ഉടൻ തുടങ്ങുമെന്നാണ് അറിയിപ്പ്. ഇരുവർക്കുമെതിരെ നടന്ന റെയ്ഡുകളിൽ ആദായനികുതി വെട്ടിപ്പിനു തെളിവുകണ്ടെത്തിയെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA