ADVERTISEMENT

ചെന്നൈ ∙ അണ്ണാഡിഎംകെ വിട്ട് എത്തിയ സാത്തൂർ സിറ്റിങ് എംഎൽഎ എം.എസ്.ആർ. രാജവർമനെ, ഉടൻ അവിടുത്തെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ടി.ടി.വി.ദിനകരൻ. ടിക്കറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണു രാജവർമൻ, ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകത്തിൽ ചേർന്നത്. അണ്ണാ ഡിഎംകെയുടെ 3 സിറ്റിങ് എംഎൽഎമാർകൂടി ഒപ്പം ചേരുമെന്നാണു സൂചന. അണ്ണാഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി.കെ.ശശികലയുടെ അനന്തരവനാണു ദിനകരൻ.

അതിനിടെ, അമ്മ മക്കൾ മുന്നേറ്റ കഴകത്തിന്റെ പ്രചാരണ വിഭാഗം സെക്രട്ടറി പദം വിട്ട്, പ്രമുഖ ഹാസ്യ നടൻ സെന്തിൽ ബിജെപിയിൽ ചേർന്നു. അണ്ണാഡിഎംകെയിലൂടെ രാഷ്ട്രീയം തുടങ്ങിയ സെന്തിൽ, ജയലളിതയുടെ മരണ ശേഷമാണു ദിനകരന്റെ പാർട്ടിയിൽ ചേർന്നത്.

പുതുച്ചേരിയിൽ  കോൺഗ്രസ്–ഡിഎംകെ ധാരണ 

ചെന്നൈ∙തർക്കങ്ങൾക്കും വിലപേശലിനും ഒടുവിൽ പുതുച്ചേരിയിൽ കോൺഗ്രസും ഡിഎംകെയും സീറ്റ് ധാരണയിലെത്തി. കോൺഗ്രസ് 15, ഡിഎംകെ 13, സിപിഐയും വിസികെയും ഓരോ സീറ്റുകളിലും മത്സരിക്കും. മാഹിയിൽ നേരത്തെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനാൽ സിപിഎമ്മിനെ സഖ്യത്തിൽ ഉൾപ്പെടുത്തിയില്ല. മാഹിയിൽ കോൺഗ്രസ്-സിപിഎം മത്സരത്തിനാണു കളമൊരുങ്ങുന്നത്. കഴിഞ്ഞ തവണ 21 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് 6 സീറ്റുകൾ വിട്ടുകൊടുത്തതോടെയാണു ധാരണയായത്. ഡിഎംകെ കഴിഞ്ഞ തവണ 9 ഇടത്താണു മത്സരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com