ADVERTISEMENT

ന്യൂഡൽഹി ∙ 59,000 കോടി രൂപയ്ക്ക് 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ 2016 ൽ ഫ്രാൻസുമായി ഇന്ത്യ കരാറായിരുന്നു. 2018 ലെ ഡാസോയുടെ കണക്കുകൾ എഎഫ്എ പരിശോധിച്ചിരുന്നു. ‘കരാറിലെ കക്ഷിക്കുള്ള സമ്മാനം’ എന്ന പേരിൽ 4.38 കോടി രൂപ കൊടുത്തതായി രേഖപ്പെടുത്തിയതാണു സംശയത്തിനിടയാക്കിയത്.

റഫാൽ വിമാനങ്ങളുടെ 50 മാതൃകകൾ നിർമിക്കുന്നതിന് ഇന്ത്യയിലുള്ള ഡെഫ്സിസ് സൊല്യൂഷൻസ് എന്ന കമ്പനിയുമായി ഉണ്ടാക്കിയ 8.76 കോടി രൂപയുടെ കരാറിന്റെ പകുതിയാണിതെന്ന് അറിയിച്ച ഡാസോ, ഡെഫ്സിസ് നൽകിയ ഇൻവോയ്സും കൈമാറി. വിമാനമാതൃക ഒന്നിന് 17.5 ലക്ഷം രൂപയാണ് വിലയിട്ടിരുന്നത്.

ഡാസോയുടെ വാദം പൂർണ വിശ്വാസയോഗ്യമല്ലെന്നായിരുന്നു എഎഫ്എയുടെ നിഗമനം. മാതൃക നിർമിച്ചതിന്റെയോ കൈപ്പറ്റിയതിന്റെയോ തെളിവു ഹാജരാക്കാൻ ഡാസോയ്ക്കു സാധിച്ചില്ല. ഒരു ഫോട്ടോ പോലും ഉണ്ടായില്ല. മാതൃകയുടെ പേരിൽ കോഴപ്പണം കൈമാറിയതാകാമെന്നാണു സംശയം.

അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ കരാറിൽ ഇടനിലക്കാരനായിരുന്ന സുഷേൻ മോഹൻ ഗുപ്തയുടെ ഉടമസ്ഥതയിലുള്ളതാണ് ഡെഫ്സിസ് സൊല്യൂഷൻസ്. റഫാൽ ഇടപാടിൽ ഡാസോയുടെ ഇന്ത്യയിലെ ഉപകരാർ കമ്പനികളിലൊന്നു കൂടിയാണിത്. ഇന്ത്യയിൽ വിഐപികൾക്കു സഞ്ചരിക്കാൻ അഗസ്റ്റയിൽ നിന്ന് കോപ്റ്ററുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട കരാറിൽ കോടികൾ വാങ്ങിയെന്ന കേസിൽ ഗുപ്തയെ 2019 മാർച്ചിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീടു ജാമ്യം ലഭിച്ചു.

English Summary: Bribery in Rafale deal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com