ADVERTISEMENT

ന്യൂഡൽഹി ∙ ബിജെപി സർക്കാരിനെതിരെയുള്ള വ്യാജ പ്രചാരണങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു.

ബിജെപിയുടെ 41–ാം സ്ഥാപക ദിനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമ ഭേദഗതി മുതൽ കർഷക നിയമങ്ങൾ വരെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും രാഷ്ട്രീയ അസ്ഥിരതയുണ്ടാക്കാനും ചിലർ ശ്രമിക്കുകയാണെന്ന് മോദി പറഞ്ഞു.‌‌

കർഷകരുടെ ഭൂമി പിടിച്ചെടുക്കും, ചിലരുടെ പൗരത്വം റദ്ദാക്കും, സംവരണം റദ്ദാക്കും, ഭരണഘടന മാറ്റിയെഴുതും എന്നൊക്കെ ചില വ്യക്തികളും സംഘടനകളും പ്രചരിപ്പിക്കുന്നു. ഇതിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ട്. തെറ്റിദ്ധാരണകളും ഭയപ്പാടുകളും സൃഷ്ടിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താനുളള നീക്കമാണിത്. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് ഈ പ്രചാരണങ്ങളുടെ സത്യാവസ്ഥയെന്തെന്ന് ബോധ്യപ്പെടുത്തണം. സർക്കാർ ആവിഷ്കരിച്ച ഒട്ടേറെ പദ്ധതികളും മോദി വിശദീകരിച്ചു.‌‌‌

ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയും വിഡിയോ യോഗത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com