പണപ്പിരിവ് വിവാദത്തിൽ അടുത്ത മന്ത്രിയും; വെട്ടിൽ മഹാരാഷ്ട്ര സർക്കാർ

INDIA-ECONOMY-CURRENCY
SHARE

മുംബൈ ∙ അംബാനിക്കേസിൽ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ, മന്ത്രിമാരുൾപ്പെട്ട ‘പണപ്പിരിവ്’ വിവാദത്തെക്കുറിച്ചു കൂടുതൽ ആരോപണം ഉന്നയിച്ചതോടെ മഹാരാഷ്ട്ര സർക്കാർ പ്രതിരോധത്തിൽ. രാജിവച്ച ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് 2 കോടിയും ഗതാഗത മന്ത്രി അനിൽ പരബ് 50 കോടിയും പിരിച്ചു നൽകാൻ ആവശ്യപ്പെട്ടെന്നാണ് എൻഐഎ കോടതിയിൽ സമർപ്പിച്ച കത്തിൽ വാസെയുടെ ആരോപണം. കത്ത് ശരിയായ വഴിയിലൂടെ കൈമാറാൻ നിർദേശിച്ച്, കോടതി തിരിച്ചു നൽകി. 

ബാറുകളിൽ നിന്നു വാസെയോടു 100 കോടി രൂപ പിരിച്ചു നൽകാൻ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന മുൻ മുംബൈ കമ്മിഷണർ പരംബീർ സിങ്ങിന്റെ പരാതിയിൽ സിബിഐ അന്വേഷണം ഉത്തരവിട്ടിരിക്കുകയാണു  ഹൈക്കോടതി.  

തുടർന്നാണു ദേശ്മുഖ് രാജിവച്ചത്. കസ്റ്റഡിമരണക്കേസിൽ 2004 മുതൽ സസ്പെഷൻനിലായിരുന്ന വാസെയെ കഴിഞ്ഞവർഷമാണു തിരിച്ചെടുത്തത്. സർവീസിൽ തുടരണമെങ്കിൽ 2 കോടി രൂപ നൽകണമെന്നാണത്രേ ദേശ്മുഖ് പറഞ്ഞത്. ശിവസേന–എൻസിപി–കോൺഗ്രസ് സർക്കാരാണു മഹാരാഷ്ട്ര ഭരിക്കുന്നത്. 

അതിനിടെ, പണപ്പിരിവ് വിവാദത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട നടപടി ചോദ്യം ചെയ്ത് മഹാരാഷ്ട്ര സർക്കാരും രാജിവച്ച ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് നൽകിയ ഹർജികൾ ഇന്നു സുപ്രീം കോടതി പരിഗണിക്കും. 

English Summary: Another minister in controversy in Maharashtra

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA