വാക്സീൻ ഇനി ജോലിസ്ഥലത്തും; കുത്തിവയ്പിന് അനുമതി ഞായറാഴ്ച മുതൽ

covid-vaccine
SHARE

ന്യൂഡൽഹി ∙ സർക്കാർ, സ്വകാര്യ തൊഴിൽ സ്ഥാപനങ്ങളിലും ഞായറാഴ്ച മുതൽ കോവിഡ് വാക്സീൻ കുത്തിവയ്പു നടത്താം. 45 വയസ്സു കഴിഞ്ഞ നൂറിലേറെ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി.

സർക്കാർ സ്ഥാപനങ്ങളിൽ കുത്തിവയ്പു സൗജന്യം. സ്വകാര്യ സ്ഥാപനങ്ങളിൽ സ്വകാര്യ ആശുപത്രികളിലേതിനു സമാനമായി ഡോസിന് 250 രൂപ വരെ ഈടാക്കാം. പാലിക്കേണ്ട നടപടിക്രമം സംബന്ധിച്ചു പ്രത്യേക മാർഗരേഖ സംസ്ഥാനങ്ങൾക്കു നൽകി. നൂറു പേരുണ്ടാകണമെന്നു പറയുന്നുണ്ടെങ്കിലും 50 പേരുടെയെങ്കിലും റജിസ്ട്രേഷനായാൽ കുത്തിവയ്പു തുടങ്ങാം. കുത്തിവയ്പിനു 15 ദിവസം മുൻപെങ്കിലും അറിയിച്ചിരിക്കണം. 

English Summary: Covid vaccination

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA