ഫിലിം അപ്‍ലറ്റ് ട്രൈബ്യൂണൽ നിർത്തലാക്കി കേന്ദ്രം; പ്രതിഷേധം

HIGHLIGHTS
  • അപ്പീൽ നൽകേണ്ടവർ കോടതിയെ സമീപിക്കേണ്ടി വരും
SHARE

ന്യൂഡൽഹി ∙ സിനിമ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട രാജ്യത്തെ ഉയർന്ന സംവിധാനമായ ഫിലിം‍ സർട്ടിഫിക്കേഷൻ അപ്‍ലറ്റ് ട്രൈബ്യൂണൽ (എഫ്കാറ്റ്) ഇല്ലാതാക്കി കേന്ദ്ര നിയമ വകുപ്പ് ഉത്തരവിറക്കി. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്സി) തീരുമാനത്തിൽ തൃപ്തരല്ലാത്തവർ ഇനി ഹൈക്കോടതികളെ നേരിട്ടു സമീപിക്കേണ്ടി വരും. 

സിബിഎഫ്സിയുടെ നടപടികളിലെ പരാതി പരിഹരിക്കാനും അപ്പീലുകൾ കേൾക്കാനും 1983 ലാണു ഡൽഹി കേന്ദ്രമായി ട്രൈബ്യൂണൽ സ്ഥാപിച്ചത്. അധ്യക്ഷനും 4 അംഗങ്ങളും ഉൾപ്പെടുന്നതായിരുന്നു ട്രൈബ്യൂണൽ. സെൻസർ ബോർഡ് തടഞ്ഞതും അനാവശ്യ സെൻസറിങ് ഏർപ്പെടുത്തിയതുമായ പല സിനിമകളുടെയും രക്ഷയ്ക്കെത്തിയതു എഫ്കാറ്റായിരുന്നു. 

സിനിമകളുടെ സെൻസറിങ് കടുപ്പിക്കാനുള്ള കേന്ദ്ര തീരുമാനത്തിന്റെ ഭാഗമായാണ് നീക്കമെന്നാരോപിച്ച് സിനിമ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.

English Summary: Film certification appellate tribunal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA