ADVERTISEMENT

ചെന്നൈ ∙ തമിഴ്നാട്ടിലെ താര ദമ്പതികളായ ശരത്‌കുമാർ, രാധിക, മലയാളി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരെ ചെക്ക് തട്ടിപ്പുകേസിൽ  ഒരു വർഷത്തെ തടവിനു ശിക്ഷിച്ചു. മൂവരും ചേർന്നു 3.30 കോടി പിഴയടയ്ക്കണമെന്നും ജനപ്രതിനിധികളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന കോടതി ഉത്തരവിട്ടു. അപ്പീൽ നൽകാനായി, ശിക്ഷ നടപ്പാക്കുന്നത് ഒരു മാസത്തേക്കു തടഞ്ഞു. ശരത്‌കുമാർ നേരത്തേ എംഎൽഎ ആയിരുന്നതിനാലാണ് കേസ് ഈ കോടതിയിലെത്തിയത്. 

ശരത് കുമാറും രാധികയും സ്റ്റീഫനും പങ്കാളികളായ മാജിക് ഫ്രെയിംസ് നിർമാണക്കമ്പനി, റേഡിയൻസ് മീഡിയ എന്ന സ്ഥാപനത്തിൽ നിന്ന് 2014-ൽ 2 കോടി രൂപ വായ്പയെടുത്തിരുന്നു.  2015 മാർച്ചിൽ പണം തിരിച്ചടയ്ക്കേണ്ടതാണെങ്കിലും 7 ചെക്ക് മടങ്ങി. പണമില്ലെങ്കിൽ അതുകൊണ്ടു നിർമിച്ച സിനിമയുടെയോ അല്ലെങ്കിൽ അടുത്ത പടത്തിന്റെയോ ടെലിവിഷൻ അവകാശം നൽകാമെന്ന കരാറും പാലിച്ചില്ലെന്ന് റേഡിയൻസ് ആരോപിച്ചു.

English Summary: Imprisonment for sarath kumar and radhika

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com