ഒറ്റയ്ക്കു കാറിൽ പോകുമ്പോഴും ഡൽഹിയിൽ മാസ്ക് നിർബന്ധം

mask
SHARE

ന്യൂഡൽഹി ∙ കാറിൽ ഒറ്റയ്ക്കു യാത്ര ചെയ്യുമ്പോഴും മാസ്ക് നിർബന്ധമാണെന്നു ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. കാറിനെ പൊതുസ്ഥലമെന്നു വിശേഷിപ്പിച്ചാണ് ജസ്റ്റിസ് പ്രതിഭാ എം. സിങ്ങിന്റെ ഉത്തരവ്. വാക്സീൻ എടുത്തിട്ടുള്ളയാളാണെങ്കിൽപോലും ഇതു പാലിക്കണം.

സ്വന്തം വാഹനം തനിയെ ഓടിച്ചു പോകുമ്പോഴും മാസ്ക് ധരിക്കണമെന്നും ലംഘിക്കുന്നവർക്കു പിഴ ചുമത്തുമെന്നും നേരത്തേ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതു ചോദ്യം ചെയ്തുള്ള 4 ഹർജികൾ തള്ളിയാണു ഹൈക്കോടതിയുടെ നിർദേശം.

ഒറ്റയ്ക്കു കാറിൽ പോകുമ്പോൾ മാസ്ക് നിർബന്ധമാക്കിയിട്ടില്ലെന്നായിരുന്നു ഹർജി പരിഗണിച്ചപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടി. എന്നാൽ, ആരോഗ്യ വിഷയങ്ങൾ സംസ്ഥാന സർക്കാരിന്റെ പരിധിയിലുള്ളതാണെന്നും അതിനാൽ സംസ്ഥാനങ്ങൾക്കു തീരുമാനമെടുക്കാമെന്നും കേന്ദ്രം കോടതിയിൽ അറിയിച്ചു.

English Summary: Mask must while in car in delhi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA