പരീക്ഷാ പേ ചർച്ച: വിദ്യാർഥികളെ ഉപദേശിച്ച് മോദി

Narendra Modi (Image Courtesy - PIB)
നരേന്ദ്ര മോദി (Image Courtesy - PIB)
SHARE

ന്യൂഡൽഹി ∙ വിജയികൾ അവരുടെ കരുത്തിലാണ് ശ്രദ്ധിക്കുക, എല്ലാം വിജയിക്കണമെന്നില്ല, ലത മങ്കേഷ്കർക്ക് ഒരുപക്ഷേ, ജ്യോഗ്രഫി പഠിപ്പിക്കാൻ കഴിയില്ലായിരിക്കാം, പക്ഷേ, അവർ അവരുടെ കലയിൽ മികവ് പുലർത്തുന്നു–  ഇന്നലെ ‘പരീക്ഷാ പേ ചർച്ചയുടെ’ ആദ്യ വെർച്വൽ പതിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർഥികളോടായി പറഞ്ഞു. 

പ്രയാസമേറിയ വിഷയങ്ങൾ എങ്ങനെ നേരിടും എന്നുള്ള ചോദ്യത്തിനുള്ള മറുപടിയായിരുന്നു അത്. അത്തരം വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധിച്ച് അവയെ വെല്ലുവിളിയായി ഏറ്റെടുക്കണം. ചില വിഷയങ്ങൾ ഇഷ്ടമല്ലെന്നതോ പ്രയാസമാണെന്നതോ വിഷയമാക്കണ്ട– അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഉൾച്ചേരുക, സ്വാംശീകരിക്കുക, ബന്ധപ്പെടുത്തുക, ഭാവനയിൽ കാണുക’–പരീക്ഷയെഴുതുന്ന കുട്ടികൾക്ക് ഓർമശക്തി കൂട്ടാൻ പ്രധാനമന്ത്രി ഉപദേശം നൽകി. പരീക്ഷകളെ അവസാന അവസരമായി കാണരുത്. അതേസമയം, ഭാവിയിൽ ജീവിതം രൂപപ്പെടുത്താനുള്ള അവസരമാണെന്ന കാര്യം മറക്കുകയും ചെയ്യരുത്. കുട്ടികളെ സമ്മർദത്തിലാക്കുന്നതു രക്ഷിതാക്കളും അധ്യാപകരും ഒഴിവാക്കണം. അവരുടെ കുറവുകൾ മനസ്സിലാക്കി മികവുകൾ ശ്രദ്ധിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. ആരോഗ്യകരമായ അന്തരീക്ഷവും രൂപപ്പെടുത്തണം.– അദ്ദേഹം പറഞ്ഞു.

English Summary: Pareeksha pe charcha

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA