ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാനാർഥികളെ തിരഞ്ഞെടുപ്പിൽ നിന്നു വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെയും കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെയും മറുപടി തേടി. രാജ്യത്തു കോവിഡ് വീണ്ടും പടരുകയാണെന്നും അപകടകരമായ സാഹചര്യമാണെന്നും ഓർമിക്കാതെയാണു പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പു പ്രചാരണം നടക്കുന്നതെന്നു ഹർജിക്കാരനായ ഡോ. വിക്രം സിങ് ചൂണ്ടിക്കാട്ടി.

സാധാരണക്കാർ കോവിഡ് നിയമങ്ങൾ പാലിച്ചില്ലെങ്കിൽ കർശനമായ നടപടി സ്വീകരിക്കുന്നു. എന്നാൽ രാഷ്ട്രീയക്കാർക്ക് ഇതൊന്നും ബാധകമല്ലെന്നതാണു സ്ഥിതി. തിരഞ്ഞെടുപ്പു പ്രചാരണം നടക്കുന്ന സമയത്തു കോവിഡ് മാർഗരേഖ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും നിർദേശങ്ങൾ തുടർച്ചയായി ലംഘിക്കുന്ന സ്ഥാനാർഥികളെ മത്സരത്തിൽ നിന്നു വിലക്കണമെന്നും വിക്രം സിങ് ആവശ്യപ്പെട്ടു. കേന്ദ്രത്തിനു നോട്ടിസ് അയച്ച ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ, ജസ്റ്റിസ് ജസ്മീത് സിങ് എന്നിവരുടെ ബെഞ്ച് വിഷയം 30നു വീണ്ടും പരിഗണിക്കും.

Content Highlight: Covid protocol

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com