ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് രണ്ടാംഘട്ട വ്യാപനത്തെ തുടർന്നു പലയിടത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ അതിഥിത്തൊഴിലാളികളുടെ പലായനമുണ്ടാകുമെന്ന് ആശങ്ക. കഴിഞ്ഞ വർഷം ലോക്ഡൗൺ കാലത്തുണ്ടായതു പോലെ അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നു കേന്ദ്രസർക്കാർ നിർദേശം നൽകിയതായി അറിയുന്നു. 

മുംബൈ റെയിൽവേ സ്റ്റേഷനിൽ അതിഥിത്തൊഴിലാളികൾ തടിച്ചു കൂടിയ കഴിഞ്ഞവർഷത്തെ വിഡിയോകൾ വീണ്ടും പ്രചരിച്ചതോടെ ജാർഖണ്ഡ്, ബിഹാർ എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകളിൽ തിരക്ക് അനുഭവപ്പെട്ടു. അതിഥിത്തൊഴിലാളികൾക്ക് ആവശ്യമെങ്കിൽ പ്രത്യേക ട്രെയിൻ ഓടിക്കാൻ റെയിൽവേ തയാറാണെന്നു ചെയർമാൻ സുനീത് ശർമ വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com