ADVERTISEMENT

മുംബൈ ∙ ഇന്ത്യക്കാരായ യുവദമ്പതികളെ യുഎസിലെ അപ്പാർട്മെന്റിൽ കുത്തേറ്റു മരിച്ചനിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ ബീ‍ഡ് ജില്ലയിലെ അംബജൊഗായിൽ നിന്നുള്ള ഐടി പ്രഫഷനൽ ബാലാജി ഭരത് രുദ്രവറും (32) ഭാര്യ ആരതി(30)യുമാണ് ന്യൂജഴ്സിയിലെ അപ്പാർട്മെന്റിൽ കൊല്ലപ്പെട്ടത്. 

ഇവരുടെ 4 വയസ്സുള്ള മകൾ ബുധനാഴ്ച വീടിന്റെ മട്ടുപ്പാവിലിരുന്ന് കരയുന്നതുകണ്ട് അയൽവാസികളാണ് പൊലീസിനെ അറിയിച്ചത്. 

പൊലീസ് വീടു തുറന്ന് മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി. ഇരുവർക്കും കുത്തേറ്റിട്ടുണ്ട്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. ബാലാജി ഒരു ഇന്ത്യൻ കമ്പനിയുടെ ഉദ്യോഗസ്ഥനായിരുന്നു. ആരതി വീട്ടമ്മയും.

ആരതി 7 മാസം ഗർഭിണിയായിരുന്നുവെന്ന് ബാലാജിയുടെ പിതാവ് ഭരത് രുദ്രവർ പറഞ്ഞു. നേരത്തെ മകന്റെ കുടുംബത്തോടൊപ്പം യുഎസിലായിരുന്ന താനും ഭാര്യയും മരുമകളുടെ പ്രസവത്തോടനുബന്ധിച്ച് വീണ്ടും അങ്ങോട്ടു പോകാനിരിക്കയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പേരക്കുട്ടി സുഹൃത്തുക്കളുടെ സംരക്ഷണയിലാണെന്നു പൊലീസ് അറിയിച്ചതായും പറഞ്ഞു.

English Summary: Indian couple murdered in usa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com