ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് മൂലമുള്ള താൽക്കാലിക സംവിധാനം മാത്രമാണ് കോടതികളിലെ ഓൺലൈനായുള്ള വാദം കേൾക്കലെന്ന് സുപ്രീം കോടതി ജഡ്ജി ഡി.വൈ. ചന്ദ്രചൂഡ്. നേരിട്ടുള്ള വാദം കേൾക്കലിനു പകരമല്ല, വെർച്വൽ വാദം കേൾക്കലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, നിലവിലെ സാഹചര്യം പരിഗണിച്ചു രാജ്യത്തെമ്പാടും വെർച്വൽ കോടതികൾക്കു വേണ്ട മാർഗരേഖയും അടിസ്ഥാന സൗകര്യവും ഒരുക്കുന്നതിനുള്ള സുപ്രീം കോടതി ഇ കമ്മിറ്റിയുടെ ശ്രമങ്ങൾ അന്തിമ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ഹർജികൾ ഓൺലൈനായി സമർപ്പിക്കുന്നതിനും വിധി പകർപ്പുകൾ ലഭ്യമാക്കുന്നതിനും ഇ കമ്മിറ്റി തുടങ്ങിയ പുതിയ വെബ്സൈറ്റിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Content Highlight: Justice Chandrachud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com