ADVERTISEMENT

ശ്രീനഗർ ∙ ജമ്മു കശ്മീരിൽ ഷോപ്പിയാൻ, പുൽവാമ ജില്ലകളിലായി നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന 7 ഭീകരരെ വധിച്ചു. ഭീകരസംഘടനയായ അൻസർ ഗസ്‌വതുൽ ഹിന്ദ് തലവൻ ഇംതിയാസ് അഹമ്മദ് ഷായും ഇവരിലുൾപ്പെടും. അൽഖായിദ ബന്ധമുള്ള സംഘടനയാണിത്.

ഷോപ്പിയാനിൽ 5 ഭീകരരും പുൽവാമയിലെ ത്രാലിൽ 2 പേരുമാണ് വധിക്കപ്പെട്ടത്. ത്രാലിലുണ്ടായ വെടിവയ്പിലാണ് ഇംതിയാസും കൂട്ടാളിയും കൊല്ലപ്പെട്ടത്. എല്ലാവരും അൻസർ ഗസ്‌വതുൽ ഹിന്ദിലെ അംഗങ്ങളാണെന്ന് ജമ്മു കശ്മീർ പൊലീസ് ഐജി വിജയകുമാർ അറിയിച്ചു.

English Summary: Seven terrorists killed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com