ADVERTISEMENT

ന്യൂഡൽഹി ∙ ഉന്നാവ് പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി മുൻ എംഎൽഎ കുൽദീപ് സെൻഗാറിന്റെ ഭാര്യയ്ക്ക് ജില്ലാ പഞ്ചായത്തിലേക്കു മത്സരിക്കാൻ ബിജെപി ടിക്കറ്റ് നൽകി. നിലവിൽ ഉന്നാവിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് കുൽദീപിന്റെ ഭാര്യ സംഗീത.

ബെൻഗാർമുർമു എംഎൽഎയായിരുന്ന കുൽദീപിനെ പീഡനക്കേസിൽ പ്രതിയായതിനെത്തുടർന്ന് 2019 ൽ ബിജെപി പുറത്താക്കിയിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും പിതാവിനെ കൊലപ്പെടുത്തുകയും ചെയ്തുവെന്നതായിരുന്നു കേസ്. 10 വർഷത്തേക്കു ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് എംഎൽഎ സ്ഥാനം നഷ്ടമായി.

English Summary: Unnao rape case accused wife bjp candidate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com