ADVERTISEMENT

ന്യൂഡൽഹി ∙ യുഎസ് നാവികസേനയുടെ യുദ്ധക്കപ്പൽ ഇന്ത്യയുടെ സമുദ്രാതിർത്തി ലംഘിച്ചു. കഴിഞ്ഞ 7ന് ലക്ഷദ്വീപിന് 130 നോട്ടിക്കൽ മൈൽ പടിഞ്ഞാറു കൂടി കടന്നുപോയെന്നും ഇന്ത്യയുടെ അനുമതി വാങ്ങിയില്ലെന്നും യുഎസ് നാവികസേനയുടെ ഏഴാം കപ്പൽവ്യൂഹത്തിന്റെ കമാൻഡർ വെളിപ്പെടുത്തി. യുഎസ്എസ് ജോൺ പോൾ ജോൺസ് എന്ന കപ്പലാണ് ഇന്ത്യയുടെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോൺ (ഇഇസെഡ്) കടന്ന് യാത്ര ചെയ്തത്.

ഇതിലുള്ള ആശങ്ക യുഎസ് സർക്കാരിനെ ഇന്ത്യ അറിയിച്ചു. കപ്പലിനെ പേർഷ്യൻ ഉൾക്കടൽ മുതൽ മലാക്ക കടലിടുക്കു വരെ നിരീക്ഷിച്ചിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

സമുദ്രയാത്രാ സ്വാതന്ത്ര്യം പ്രയോഗിച്ചുള്ള നടപടി ഇന്ത്യയുടെ അമിതമായ അവകാശവാദത്തെ വെല്ലുവിളിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നുവെന്ന് യുഎസ് അവകാശപ്പെട്ടു. രാജ്യാന്തര നിയമങ്ങൾക്കു വിരുദ്ധമല്ല നടപടിയെന്നും ഏഴാം വ്യൂഹത്തിന്റെ കമാൻഡർ വ്യക്തമാക്കി.

തീരരാജ്യത്തിന്റെ അനുമതിയോടെ മാത്രമേ മറ്റു രാജ്യങ്ങളുടെ യുദ്ധക്കപ്പലുകൾ ഇഇസെഡിൽ പ്രവേശിക്കാൻ പാടുള്ളുവെന്നാണ് ഇന്ത്യയുടെ നിലപാട്. ഈ നിലപാടിനെയാണ് ഇന്ത്യയുടെ അമിതമായ അവകാശവാദമെന്നു യുഎസ് വ്യാഖ്യാനിക്കുന്നത്.

English Summary: US warship violates indian territory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com