ADVERTISEMENT

ന്യൂഡൽഹി ∙ ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്നു മുക്തമാക്കാൻ വിശ്വഹിന്ദു പരിഷത്(വിഎച്ച്പി) പ്രചാരണം തുടങ്ങും. ക്ഷേത്രങ്ങൾ ഹിന്ദുസമൂഹത്തിനു വിട്ടുനൽകുന്ന വിധം കേന്ദ്രസർക്കാർ നിയമം കൊണ്ടുവരണമെന്നും വിവാഹത്തിന്റെ പേരിൽ മതം മാറ്റുന്നതിനെതിരെ കേന്ദ്ര നിയമം വേണമെന്നും ഹരിദ്വാറിൽ ചേർന്ന വിഎച്ച്പി മാർഗദർശക്  മണ്ഡൽ (കേന്ദ്രീയ പ്രവർത്തക സമിതി) ആവശ്യപ്പെട്ടു.

വർക്കിങ് പ്രസിഡന്റ് അലോക് കുമാർ അധ്യക്ഷത വഹിച്ചു. രാജ്യാന്തര വൈസ് പ്രസിഡന്റ് ചംപട് റായ്, ജീവേശ്വർ മിശ്ര, സെക്രട്ടറി ജനറൽ മിലിന്ദ് പാണ്ഡെ, സ്വാമി അഖിലേശ്വരാനന്ദ് തുടങ്ങിയവർ പങ്കെടുത്തു. 

സന്യാസിമാരുടെ ആവശ്യം പരിഗണിച്ച് ഉത്തരാഖണ്ഡിലെ ചാർധാം അടക്കം 51 ക്ഷേത്രങ്ങൾ ദേവസ്വം ബോർഡിനു കീഴിൽനിന്ന് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് പറഞ്ഞു.

English Summary: VHP on temples

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com