ബംഗാളിൽ അഞ്ചാം ഘട്ട വോട്ടിങ് ഇന്ന്; 45 മണ്ഡലം

Election West Bengal
SHARE

ന്യൂഡൽഹി ∙ ബംഗാളിൽ അഞ്ചാംഘട്ട തിരഞ്ഞെടുപ്പ് ഇന്നു നടക്കും. 45 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. നാലാം ഘട്ടത്തിലുണ്ടായ അക്രമങ്ങളിൽ 5 പേർ മരിച്ചതിനെത്തുടർന്ന് സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കിയിട്ടുണ്ട്. 74 കമ്പനി കേന്ദ്രസേനയെയും 11 പൊലീസ് നിരീക്ഷകരെയും അധികമായി നിയോഗിച്ചു. ജൽപായ്ഗുഡി, കലിംപോങ്, ഡാർജിലിങ്, നാദിയ, നോർത്ത് 24 പർഗാനാസ്, പൂർവ ബർധമാൻ ജില്ലകളിലാണ് 45 മണ്ഡലങ്ങൾ. 319 സ്ഥാനാർഥികളുണ്ട്.

ഗൂർഖാ രാജ്യം വേണമെന്ന് ആവശ്യമുയർന്ന മേഖലകളിലുൾപ്പെടെയാണ് തിരഞ്ഞെടുപ്പ്. ഗൂർഖ ജനമുക്തി മോർച്ചയുടെ പിന്തുണയിൽ 2019 ൽ ബിജെപി ഈ മേഖലകളിൽ വലിയ നേട്ടമുണ്ടാക്കിയിരുന്നു. സംഘടനയുടെ പിളർപ്പിനെത്തുടർന്ന് ബിമൽ ഗുരുങ്ങിന്റെ നേതൃത്വത്തിലുള്ള വിഭാഗം ഇത്തവണ മമത ബാനർജിയെയാണ് പിന്തുണയ്ക്കുന്നത്. ആറാം ഘട്ടം തിരഞ്ഞെടുപ്പിന്റെ പ്രചാരണാർഥം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാളിലെത്തുന്നുണ്ട്.

English Summary: Bengal fifth phase voting

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA