വായുവിലൂടെ കോവിഡ് പടരുമെന്ന് പഠനം

INDIA-HEALTH-VIRUS
ന്യൂഡൽഹി തെരുവിലൂടെ നടക്കുന്നയാൾ∙ JEWEL SAMAD / AFP
SHARE

ന്യൂഡൽഹി ∙ വായുവിലൂടെ കോവിഡ് പടരുമെന്നതിനു ശക്തമായ തെളിവുണ്ടെന്നു ലാൻസെറ്റ് മെഡിക്കൽ ജേണൽ. വൈറസിന്റെ വായുവിലൂടെയുള്ള വ്യാപനം തടയുന്ന പൊതുജനാരോഗ്യ നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ സ്ഥിതി അപകടകരമാകുമെന്നും പഠനം നടത്തിയ യുകെ, യുഎസ്, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. 

ആകെ വൈറസ് വ്യാപനത്തിന്റെ 40 % ചുമയോ തുമ്മലോ ഇല്ലാതെയുണ്ടായ നിശ്ശബ്ദ വ്യാപനമാണ്. ലോകമാകെ വൈറസ് പടരുന്നതിനുള്ള പ്രധാന കാരണവും നിശ്ശബ്ദ വ്യാപനം തന്നെ. തുറസ്സായ സ്ഥലങ്ങളെ അപേക്ഷിച്ചു അടച്ചിട്ട മുറികളിൽ വ്യാപനം കൂടുതലാണ്. വെന്റിലേഷന്റെ സഹായത്തോടെ രോഗ വ്യാപന നിരക്ക് കുറയ്ക്കാനാവും. ഇക്കാര്യം ലോകാരോഗ്യ സംഘടന ഗൗരവമായി എടുക്കണമെന്നും ലാൻസെറ്റ് ചൂണ്ടിക്കാട്ടുന്നു.

English Summary: Covid can spread through air - study

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA