ADVERTISEMENT

കൊൽക്കത്ത ∙ ബംഗാളിലെ അഞ്ചാം ഘട്ട വോട്ടെടുപ്പ് സമാധാനപരമായിരുന്നു. ആദ്യ കണക്കുകൾ പ്രകാരം 78.36% ആണ് പോളിങ്. കമർഹാട്ടിയിൽ ബിജെപി പോളിങ് ഏജന്റ് ബൂത്തിനുള്ളിൽ കുഴഞ്ഞുവീണു മരിച്ചു. ബിജെപി സ്ഥാനാർഥിയുടെ വാഹനവ്യൂഹത്തിനു നേരെ കല്ലേറുണ്ടായി.

സൗത്ത് 24 പർഗാനാസ് ജില്ലയിലെ ദെഗംഗ മണ്ഡലത്തിലെ ഒരു ബൂത്തിൽ കേന്ദ്രസേനകൾ വെടിയുതിർത്തതായി നാട്ടുകാർ പരാതിപ്പെട്ടു. ആരോപണം വാസ്തവവിരുദ്ധമാണെന്നു കേന്ദ്ര സേനാംഗങ്ങൾ പറഞ്ഞു.

ഏപ്രിൽ 26ന് ഏഴാം ഘട്ടം പോളിങ് നടക്കേണ്ട ജംഗിപുരിലെ ആർഎസ്പി സ്ഥാനാർഥി പ്രദീപ് നന്ദി കോവിഡ് ബാധിച്ചു മരിച്ചു. പോളിങ് മാറ്റിവച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com