ADVERTISEMENT

മുംബൈ ∙ തിരക്കു കുറയ്ക്കാൻ വാഹനങ്ങൾക്ക് കളർ കോഡ് ഏർപ്പെടുത്തി മുംബൈ പൊലീസ്. അനാവശ്യ യാത്ര നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള നിയന്ത്രണം ഇന്നലെ പ്രാബല്യത്തിൽ വന്നു. വിവിധ വിഭാഗങ്ങൾ അനുസരിച്ചു ചുവപ്പ്, മഞ്ഞ, പച്ച നിറമുള്ള സ്റ്റിക്കറുകൾ വാഹനങ്ങളിൽ പതിപ്പിക്കാനാണു നിർദേശം. ഇരുചക്ര വാഹനങ്ങൾക്കും നിയമം ബാധകമാണ്. 

6 ഇഞ്ച് വലുപ്പത്തിൽ വൃത്താകൃതിയിൽ വ്യക്തമായി കാണത്തക്ക വിധമുള്ള സ്റ്റിക്കർ സ്വന്തമായി ഒട്ടിക്കണം. പൊലീസ് വിതരണം ചെയ്യില്ല. 

മെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ട വാഹനങ്ങളിൽ ചുവന്ന സ്റ്റിക്കർ പതിപ്പിക്കണം. വൈദ്യുതി, ടെലികോം, മാധ്യമങ്ങൾ എന്നിവയടക്കം അവശ്യ മേഖലയിലെ വാഹനങ്ങൾ മഞ്ഞ സ്റ്റിക്കർ പതിപ്പിക്കണം. 

പഴം, പച്ചക്കറി, പാൽ, പലചരക്ക്, ബേക്കറി ഉൽപന്നങ്ങൾ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങൾ പച്ച സ്റ്റിക്കർ പതിപ്പിക്കണം.

Content Highlights: Colour-coded stickers on Mumbai vehicles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com