ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യ, ഫ്രാൻസ്, യുഎഇ നാവികസേനകൾ പേർഷ്യൻ ഉൾക്കടലിൽ ഈ മാസം 25 മുതൽ സംയുക്ത അഭ്യാസപ്രകടനം (വരുണ) നടത്തും. 1993 മുതൽ ഇന്ത്യയും ഫ്രാൻസും നടത്തുന്ന വരുണ അഭ്യാസത്തിൽ ആദ്യമായാണ് യുഎഇ പങ്കാളിയാകുന്നത്.

3 ദിവസത്തെ അഭ്യാസത്തിൽ മുൻനിര യുദ്ധക്കപ്പലായ ഐഎൻഎസ് കൊൽക്കത്ത ഇന്ത്യൻ നിരയെ നയിക്കും. ഫ്രഞ്ച് വിമാനവാഹിനിക്കപ്പൽ ഷാൽ ഡി ഗുള്ളിന്റെ നേതൃത്വത്തിലുള്ള കപ്പൽവ്യൂഹം പങ്കെടുക്കും. യുഎഇയുടെ 3 യുദ്ധക്കപ്പലുകളും അണിനിരക്കും. ഈ മാസമാദ്യം യുഎസിനൊപ്പം ഫ്രഞ്ച് സേന അറബിക്കടലിൽ സംയുക്ത അഭ്യാസപ്രകടനം നടത്തിയിരുന്നു.

വ്യോമസേനാ മേധാവി ഫ്രാൻസിൽ

ന്യൂഡൽഹി ∙ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ. കെ. എസ്. ഭദൗരിയ 5 ദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിലെത്തി. പ്രതിരോധ മേഖലയിലെ സഹകരണം ദൃഢമാക്കാൻ ലക്ഷ്യമിട്ടാണു സന്ദർശനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com