ADVERTISEMENT

പട്ന ∙ ബിഹാർ ചീഫ് സെക്രട്ടറി അരുൺ കുമാർ സിങ് (59) കോവിഡ് ബാധിച്ചു മരിച്ചു. പട്നയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ മന്ത്രിസഭാ യോഗം ചേരുന്നതിനിടെയാണ് മുഖ്യമന്ത്രി നിതീഷ് കുമാർ ചീഫ് സെക്രട്ടറിയുടെ മരണവാർത്ത അറിയിച്ചത്. 1985 ബാച്ച് ബിഹാർ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ അരുൺ കുമാർ സിങ് ഫെബ്രുവരിയിലാണ് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്. ഓഗസ്റ്റിൽ വിരമിക്കാനിരിക്കയായിരുന്നു. 

ബിഹാർ അഡീഷനൽ ചീഫ് സെക്രട്ടറി ചൈതന്യ പ്രസാദ്, ധന പ്രിൻസിപ്പൽ സെക്രട്ടറി എസ്. സിദ്ധാർഥ് തുടങ്ങി ഒട്ടേറെ ഉന്നത ഉദ്യോഗസ്ഥർ കോവിഡ് ചികിത്സയിലാണ്. 2 ദിവസം മുൻപാണ് വ്യവസായ ഡയറക്ടർ പങ്കജ് കുമാർ സിങ് മരിച്ചത്.

Content Highlights: Bihar Chief secretary dies of Covid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com