പുതുച്ചേരി ‘ചാക്കിലാക്കി’ബിജെപി: കോൺഗ്രസ് വിട്ട നമശിവായത്തിന് മിന്നും ജയം

namassivayam
നമശിവായം
SHARE

ചെന്നൈ ∙ ദക്ഷിണേന്ത്യയിലെ അവസാന തുരുത്തിൽ നിന്ന് കോൺഗ്രസിനെ പുറത്താക്കി എൻഡിഎ സഖ്യം പുതുച്ചേരിയിൽ ഭരണം പിടിച്ചു. മത്സരിച്ച 16ൽ 10 സീറ്റ് നേടിയ എൻആർ കോൺഗ്രസിന്റെ കരുത്തിലാണ് എൻഡിഎയുടെ വിജയം. കഴിഞ്ഞ തവണ ‘സംപൂജ്യ’രായിരുന്ന ബിജെപി 5 സീറ്റിൽ വിജയിച്ചു. പാർട്ടി ടിക്കറ്റിൽ വിജയിച്ചവരിൽ ഭൂരിഭാഗവും കോൺഗ്രസിൽ നിന്നു കൂറുമാറിയെത്തിയവരാണ്. കഴിഞ്ഞ തവണ 15 സീറ്റ് നേടി സംസ്ഥാനം ഭരിച്ച കോൺഗ്രസ് 2 സീറ്റിലേക്ക് ഒതുങ്ങി. മന്ത്രിമാരിൽ ഭൂരിഭാഗവും തോറ്റു.

കൂറു മാറിയെത്തിയവരെ ജയിപ്പിക്കാനായെങ്കിലും സംസ്ഥാന പ്രസിഡന്റ് വി. സാമിനാഥൻ ലോസ്പെട്ടിൽ ദയനീയമായി തോറ്റതു ബിജെപിക്കു തിരിച്ചടിയായി. കോൺഗ്രസിൽ നിന്നു കൂറുമാറിയെത്തിയ എ. നമശിവായം, ജോൺ കുമാർ എന്നിവർ മികച്ച വിജയം നേടി. ബിജെപിയേക്കാൾ ഇരട്ടി സീറ്റുകൾ എൻആർ കോൺഗ്രസ് നേടിയതിനാൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കത്തിനു സാധ്യതയില്ല. കോൺഗ്രസ്, ഡിഎംകെ അംഗങ്ങളെ ചാക്കിട്ടുപിടിച്ചു സ്വന്തം അംഗസംഖ്യ വർധിപ്പിച്ചു ഭരണം പിടിക്കാൻ ബിജെപി തയാറാകുമോയെന്നാണ് ഇനി അറിയേണ്ടത്.

Content Highlights: Puducherry election results; BJP

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA