ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്ടമാകുന്ന ആരോഗ്യപ്രവർത്തകരുടെ കുടുംബത്തിനുള്ള 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ വീണ്ടും മലക്കം മറിഞ്ഞു.

ഏപ്രിൽ 24 മുതൽ പദ്ധതി ഒരു വർഷത്തേക്കു കൂടി നീട്ടിയതായി ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സർക്കാർ ഉത്തരവിൽ 6 മാസമായി ചുരുങ്ങി. 

രാജ്യത്തെ 22.12 ലക്ഷം ആരോഗ്യപ്രവർത്തകർ പദ്ധതിയുടെ ഭാഗമാണെന്ന് സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ മരിക്കുന്നവർക്കായി പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജിൽ (പിഎംജികെപി) കഴിഞ്ഞ 2020 മാർച്ച് 30 മുതലാണ് ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com