ADVERTISEMENT

ന്യൂ‍ഡൽഹി ∙ മരുന്നും ഓക്സിജനും ഉൾപ്പെടെ കോവിഡ് ചികിത്സയ്ക്ക് ആവശ്യമായ സാമഗ്രികൾക്കുള്ള വില പരമാവധി വിലയ്ക്കു മുകളിൽ പോകുന്നില്ലെന്ന് ഉറപ്പിക്കാൻ ഡൽഹി സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. 

   കരിഞ്ചന്തയും പൂഴ്ത്തിവയ്പും നടത്തുന്നവരെ കോടതിയുടെ ശ്രദ്ധയിൽക്കൊണ്ടുവരാൻ പൊലീസിനോട് നിർദേശിച്ച കോടതി, ഇവർക്കെതിരെ കോടതിയലക്ഷ്യ കേസ് എടുക്കുമെന്നും വ്യക്തമാക്കി. കോവിഡുമായി ബന്ധപ്പെട്ട കേസുകളിൽ അവധി ദിനമായിട്ടും പ്രത്യേക വാദം കേൾക്കുകയായിരുന്നു കോടതി. 

ഡൽഹി സർക്കാർ ടാങ്കറുകൾ ലഭ്യമാക്കാത്തതു കൊണ്ടാണ് ഓക്സിജൻ നൽകാൻ കഴിയാത്തതെന്ന വാദം ഇന്നലെയും കേന്ദ്രം ആവർത്തിച്ചെങ്കിലും കോടതി ഇതു ചോദ്യംചെയ്തു. ഇക്കാര്യത്തിൽ കൂടി കേന്ദ്രത്തിനു സഹായിച്ചാൽ എന്താണെന്നും ഡൽഹി വ്യാവസായിക സംസ്ഥാനമല്ലെന്നിരിക്കെ ടാങ്കറുകൾ കണ്ടെത്താൻ പ്രയാസമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി. 

ഡൽഹിക്ക് അനുവദിച്ച ഓക്സിജൻ ഉടൻ ലഭ്യമാക്കിയില്ലെങ്കിൽ കേന്ദ്രത്തിനെതിരെ കോടതിയലക്ഷ്യക്കേസ് എടുക്കുമെന്ന് കഴിഞ്ഞദിവസം കോടതി പറഞ്ഞിരുന്നു.

Content Highlights: Delhi high court on Oxygen and medicine price 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com