ലഹരി ഇടപാടുകാരൻ ടൈഗർ മുസ്തഫ ഗോവയിൽ പിടിയിൽ

tiger
ടൈഗർ മുസ്തഫ
SHARE

മുംബൈ∙കുപ്രസിദ്ധ ലഹരി ഇടപാടുകാരൻ ടൈഗർ മുസ്തഫ ഗോവയിൽ പിടിയിൽ. നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി)യുടെ മുംബൈ, ഗോവ ടീമുകൾ സംയുക്ത നീക്കത്തിലൂടെ ഹോട്ടലിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 

ഇയാളെ കണ്ടെത്തിയ ഹോട്ടലിന്റെ ഉടമയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹോട്ടൽ കേന്ദ്രീകരിച്ചാണു ലഹരി മരുന്ന് മാഫിയയെ നിയന്ത്രിച്ചതെന്നാണ് എൻസിബി നിഗമനം. കഴിഞ്ഞ ആഴ്ചയും റെയ്ഡ് നടത്തിയിരുന്നെങ്കിലും മുസ്തഫ കഷ്ടിച്ചു രക്ഷപ്പെട്ടിരുന്നു. 

അതിനിടെ, മുംബൈയിൽ നടത്തിയ റെയ്ഡിൽ ഇർഫാൻ അൻസാരി എന്നയാളെയും എൻസിബി അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് ശേഖരവും പിടിച്ചെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA