പുതിയ രോഗികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഡൽഹിയിലെ ആശുപത്രികൾ

PTI05_03_2021_000181B
ന്യൂഡൽഹിയിൽ 18 വയസ്സിനു മുകളിലുള്ളവർക്ക് വാക്സീൻ നൽകുന്ന കേന്ദ്രത്തിൽ വരി നിൽക്കുന്നവർ. തലസ്ഥാനത്ത് വാക്സിനേഷന്റെ മൂന്നാം ഘട്ടം ഇന്നലെ തുടങ്ങി. ചിത്രം:പിടിഐ
SHARE

ന്യൂഡൽഹി ∙ ഓക്സിജൻ ക്ഷാമത്തെത്തുടർന്ന് ഡൽഹിയിൽ പല ആശുപത്രികളും രോഗികളെ പ്രവേശിപ്പിക്കുന്നതു താൽക്കാലികമായി നിർത്തി. കഴിഞ്ഞ ദിവസം 12 പേർ മരിച്ച മെഹ്റോളിയിലെ ബത്ര ആശുപത്രി പുതിയ രോഗികളെ പ്രവേശിപ്പിക്കാനാവില്ലെന്ന് വ്യക്തമാക്കി. 

ലജ്പത് നഗർ ഐബിഎസ് ആശുപത്രി അധികൃതർ പുതിയ രോഗികളെ പ്രവേശിപ്പിക്കില്ലെന്നു വ്യക്തമാക്കിയതോടെ സർക്കാർ 10 ഓക്സിജൻ സിലിണ്ടർ താൽക്കാലിക ആവശ്യത്തിനായി എത്തിച്ചു. അതിനിടെ, ഓക്സിജൻ ഉടൻ തീരുമെന്ന് ബെംഗളൂരുവിലെ 2 ആശുപത്രികൾ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. മൈസൂരു റോഡിലെ രാജരാജേശ്വരി മെഡിക്കൽ കോളജ് ആശുപത്രിയും ആർടി നഗറിലെ മെഡാക്സ് ആശുപത്രിയുമാണ് സന്ദേശം പങ്കുവച്ചത്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA