ADVERTISEMENT

ഇൻഡോർ ∙ മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിൽ കോവിഡ് മാനദണ്ഡം ലംഘിച്ചവർക്ക് തഹസിൽദാരുടെ വക തവളചാട്ടം ശിക്ഷ. ചാട്ടം പിഴച്ചവർക്ക് ഉദ്യോഗസ്ഥന്റെ വക തൊഴിയും. സംഭവത്തിന്റെ വിഡിയോ വൈറലായതോടെ തഹസീൽദാർക്ക് കടുത്ത ശാസന കിട്ടി. 

ദെപാൽപുരിലാണ് നിയമലംഘകരെയെല്ലാം കൂടി വഴിയിലൂടെ തവള ചാട്ടം നടത്തിച്ചത്. അകമ്പടിയായി ചെണ്ട മേളവുമുണ്ടായിരുന്നു. നഗരത്തിൽ പ്രഖ്യാപിച്ച കർഫ്യൂ ലംഘിച്ചെന്നാരോപിച്ചായിരുന്നു ശിക്ഷ. സംഭവം ശ്രദ്ധയിൽപ്പെട്ടെന്നും തഹസിൽദാരെ ശാസിച്ചെന്നും കലക്ടർ മനീഷ് സിങ് പറഞ്ഞു. നിയമലംഘകർക്ക് ശിക്ഷ നൽകുമെന്നും വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com