പ്രാണവായു കിട്ടാതെ വീണ്ടും മരണം 24

PTI05_03_2021_000168B
പ്രാണനാണ് പോയത്... കർണാടകയിലെ ചാമരാജ്നഗറിൽ മെഡിക്കൽ ഓക്സിജൻ ലഭിക്കാതെ മരിച്ചവരുടെ ബന്ധുക്കൾ വിവരമറിഞ്ഞ് കരയുന്നു. ചിത്രം:പിടിഐ
SHARE

ബെംഗളൂരു ∙കോവിഡ് ചികിത്സയിലിരിക്കെ ഓക്സിജൻ ലഭിക്കാതെ ശ്വാസം മുട്ടി 24 പേർ മരിച്ചു. ജില്ലാ ആശുപത്രിയായ ചാമരാജ്നഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (സിഐഎംഎസ്) 23 പേരും സ്വകാര്യ ആശുപത്രിയിൽ ഒരാളുമാണ് മരിച്ചത്. ജില്ലാ ആശുപത്രിയിലെ 6000 ലീറ്റർ ശേഷിയുള്ള പ്ലാന്റിൽ ഓക്സിജൻ തീർന്നതാണു കാരണം.

എന്നാൽ, 12 പേരാണ് ഓക്സിജൻ ലഭിക്കാതെ മരിച്ചതെന്നാണ് ഡോക്ടർമാരുടെ റിപ്പോർട്ട്. ബാക്കിയുള്ളവർ മറ്റു കാരണങ്ങളാലാണു മരിച്ചതെന്നു കലക്ടർ അറിയിച്ചു.

കർണാടകയിൽ കഴിഞ്ഞയാഴ്ച 7 പേർ ഓക്സിജൻ ലഭിക്കാതെ മരണമടഞ്ഞിരുന്നു. രാജ്യത്ത് ഇതിനകം 141 പേർ ഓക്സിജൻ ലഭിക്കാതെ മരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA