രാജ് കുമാർ സാച്ചെതി അന്തരിച്ചു

SHARE

ന്യൂഡൽഹി ∙ ബോക്സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബിഎഫ്ഐ) എക്സിക്യൂട്ടീവ്‍ ഡയറക്ടർ രാജ് കുമാർ സാച്ചെതി (56) അന്തരിച്ചു. കോവിഡ് ബാധിതനായി ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു.

രാജ്യത്തെ ബോക്സിങ്ങിന് ഏറെ സംഭാവനകൾ നൽകിയ സാച്ചെതി 2016ലാണു എക്സിക്യൂട്ടീവ് ഡയറക്ടർ പദവിയിലെത്തിയത്. ഒളിംപിക്സ് യോഗ്യതാ മാനദണ്ഡങ്ങൾ നിർണയിക്കാൻ രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റി രൂപീകരിച്ച വിദഗ്ധ സമിതിയിൽ പ്രത്യേക ക്ഷണിതാവായിരുന്നു. ഭാര്യയും 2 മക്കളുമുണ്ട്. 

സാച്ചെതി ദേശീയ ഫെഡറേഷന്റെ ജീവനും ആത്മാവുമായിരുന്നുവെന്നു ബിഎഫ്ഐ പ്രസിഡന്റ് അജയ് സിങ്ങും ഇന്ത്യൻ ബോക്സിങ്ങിനെ ലോകോത്തരമാക്കുന്നതിൽ സാച്ചെതി വലിയ പങ്കുവഹിച്ചെന്നു കേന്ദ്ര കായിക മന്ത്രി കിരൺ റിജിജുവും പറഞ്ഞു. 

English Summary: Boxing Federation of India executive director R.K. Sacheti passes away

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ല ഇടയന് വിട

MORE VIDEOS
FROM ONMANORAMA