മുൻ കശ്മീർ ഗവർണർ ജഗ്‌മോഹൻ അന്തരിച്ചു

HIGHLIGHTS
  • മുൻ കേന്ദ്രമന്ത്രിയും ഡൽഹി, ഗോവ ലഫ്. ഗവർണറും
SHARE

ന്യൂ‍ഡൽഹി ∙ ജമ്മു കശ്മീർ മുൻ ഗവർണറും മുൻ കേന്ദ്രമന്ത്രിയുമായ ജഗ്‌മോഹൻ (93) അന്തരിച്ചു. വാജ്പേയി മന്ത്രിസഭയിൽ വാർത്താവിനിമയം, നഗരവികസനം, ടൂറിസം വകുപ്പുകൾ കൈകാര്യം ചെയ്തു. 3 തവണ ലോക്സഭയിലും ഒരു തവണ രാജ്യസഭയിലും അംഗമായിരുന്നു. ‍‍‍‍ 

സർക്കാർ സർവീസിൽ നിന്നാണ് ജഗ്‌മോഹൻ രാഷ്ട്രീയത്തിലെത്തിയത്. ഡൽഹി വികസന അതോറിറ്റി ഉപാധ്യക്ഷനായിരിക്കെ ഡൽഹിയിലെ ചേരികൾ ഇല്ലാതാക്കാൻ ജഗ്‌മോഹൻ സ്വീകരിച്ച നടപടികൾ ഏറെ വിമർശിക്കപ്പെട്ടു. 2 തവണ ഡൽഹിയിലും ഒരു തവണ ഗോവയിലും ലഫ്റ്റനന്റ് ഗവർണറായിരുന്നു. ഏഷ്യൻ ഗെയിംസിനും ചേരിചേരാ രാഷ്ട്രങ്ങളുടെ ഉച്ചകോടിക്കും ഡൽഹിയെ ഒരുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 

2 തവണ (1984,1990) ജമ്മു കശ്മീരിൽ ഗവർണറായിരുന്ന ജഗ്‌മോഹൻ സംസ്ഥാന സർക്കാരുമായി പലപ്പോഴും ഇടഞ്ഞു. വൈഷ്ണോദേവി ക്ഷേത്ര നടത്തിപ്പു സംവിധാനം മെച്ചപ്പെടുത്താൻ ശ്രദ്ധേയമായ നടപടികളെടുത്തു. ആദ്യം കോൺഗ്രസിലായിരുന്ന ജഗ്‌മോഹൻ പിന്നീട് ബിജെപിയിലെത്തി.

ലോക്സഭയിൽ ന്യൂഡൽഹി മണ്ഡലത്തെ പ്രതിനിധീകരിച്ചു. രാജ്യസഭയിൽ നോമിനേറ്റഡ് അംഗമായിരുന്നു. പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ ബഹുമതികൾ ലഭിച്ചു. ഭാര്യ: ഉമ. മക്കൾ: ദീപിക, ‍‍‍ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് മൻമോഹൻ. 

English Summary: Former union minister Jagmohan passes away

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ല ഇടയന് വിട

MORE VIDEOS
FROM ONMANORAMA