ബംഗാളിൽ മമത തന്നെ; നാളെ സത്യപ്രതിജ്ഞ, തമിഴ്നാട്ടിൽ സ്റ്റാലിൻ, പുതുച്ചേരിയിൽ രംഗസാമി

mamata stalin-rangaswamy
മമത, സ്റ്റാലിൻ, രംഗസാമി
SHARE

നന്ദിഗ്രാമിൽ തോറ്റെങ്കിലും മമത ബാനർജി തന്നെ ബംഗാൾ മുഖ്യമന്ത്രിയാകും. നാളെ മമത സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ മന്ത്രിസഭയുടെ രാജി മമത ഇന്നലെ ഗവർണർ ജഗ്ദീപ് ധൻകർക്കു നൽകി.

സത്യപ്രതിജ്ഞയുടെ വിവരങ്ങളും അറിയിച്ചു.

തമിഴ്നാട്ടിൽ സ്റ്റാലിൻ; പ്രതിജ്ഞ 7ന്

തമിഴ്നാട് മുഖ്യമന്ത്രിയായി ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ വെള്ളിയാഴ്ച അധികാരമേൽക്കും.

പുതുച്ചേരിയിൽ രംഗസാമി

പുതുച്ചേരിയിലെ എൻഡിഎ സർക്കാരിനെ എൻആർ കോൺഗ്രസ് നേതാവ് എൻ.രംഗസാമി നയിക്കും.

മുഖ്യമന്ത്രി സ്ഥാനത്തിനായി ബിജെപി ശ്രമം നടത്തിയിരുന്നെങ്കിലും എൻആർ കോൺഗ്രസ് വഴങ്ങിയില്ല. രംഗസാമിക്കു കേന്ദ്രമന്ത്രി പദമോ ഗവർണർ സ്ഥാനമോ എന്നതായിരുന്നു ഫോർമുല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA