ADVERTISEMENT

ന്യൂഡൽഹി ∙ സെൻട്രൽ വിസ്ത പദ്ധതിയുടെ ജോലികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. കോവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കുമ്പോഴും പാർലമെന്റ് മന്ദിരത്തിന്റെയും മറ്റും ജോലികൾ പുരോഗമിക്കുകയാണ്. സെൻട്രൽ വിസ്ത നിർമാണത്തെ അവശ്യസേവന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 

പദ്ധതിയുടെ ഭാഗമായി ഒട്ടേറെ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്നും ഇവരിൽ രോഗം വേഗം പടരാൻ സാധ്യതയുണ്ടെന്നും പരിഭാഷകയായ അന്യ മൽഹോത്ര, ചരിത്രകാരനായ സൊഹൈൽ ഹാഷ്മി എന്നിവർ വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ, ജസ്റ്റിസ് ജസ്മീത് സിങ് എന്നിവരുടെ ബെഞ്ച് പദ്ധതിയുമായി ബന്ധപ്പെട്ട വിധി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് അറിയിച്ചു. വിഷയം 17നു വീണ്ടും പരിഗണിക്കും. 

English Summary: Petition demanding stopping of central vista project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com