വാക്സീൻ ലഭിച്ചില്ലെങ്കിൽ പണിമുടക്കും: പൈലറ്റുമാർ

SHARE

ന്യൂഡൽഹി ∙ കോവിഡ് വാക്സീൻ അടിയന്തരമായി ലഭ്യമാക്കിയില്ലെങ്കിൽ പണിമുടക്കുമെന്ന് എയർ ഇന്ത്യ പൈലറ്റുമാർ മുന്നറിയിപ്പു നൽകി. രാജ്യത്തുടനീളം പൈലറ്റുമാർക്കായി വാക്സിനേഷൻ ക്യാംപുകൾ സജ്ജമാക്കണമെന്ന് എയർ ഇന്ത്യ മാനേജ്മെന്റിനയച്ച കത്തിൽ ഇന്ത്യൻ പൈലറ്റ്സ് കമേഴ്സ്യൽ അസോസിയേഷൻ ആവശ്യപ്പെട്ടു. 

എയർ ഇന്ത്യയിലെ 18 – 45 പ്രായവിഭാഗത്തിലുള്ളവർക്കായി കമ്പനി വാക്സിനേഷൻ ക്യാംപ് സജ്ജമാക്കിയിരുന്നു. ഓഫിസിലിരുന്നും വീട്ടിലിരുന്നും ജോലി ചെയ്യുന്നവർക്കാണു ക്യാംപിൽ വാക്സീൻ ലഭ്യമാക്കിയതെന്നും തങ്ങളെ ഒഴിവാക്കിയത് അനീതിയാണെന്നും പൈലറ്റുമാർ ചൂണ്ടിക്കാട്ടി. കോവിഡ് വേളയിൽ സ്വന്തം ജീവൻ പോലും അപകടത്തിലാക്കി ജോലിക്കിറങ്ങിയ പൈലറ്റുമാരുടെ ശമ്പളം വെട്ടിക്കുറച്ചതായും സംഘടന ആരോപിച്ചു. 

English Summary: Pilots says will stop working vaccine not given

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ല ഇടയന് വിട

MORE VIDEOS
FROM ONMANORAMA