ADVERTISEMENT

കൊൽക്കത്ത ∙ ബംഗാളിൽ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ ജഗ്ദീപ് ധൻകർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർച്ചയായ മൂന്നാം തവണയാണ് മമത മുഖ്യമന്ത്രിയാവുന്നത്. രാജ്ഭവനിൽ നടന്ന ചടങ്ങിനു ശേഷം മമത നിയമസഭാ മന്ദിരത്തിലെ ഓഫിസിലെത്തി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ മുൻഗണന കൊടുക്കുന്നതെന്ന് മമത പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന നില പുനഃസ്ഥാപിക്കാനുള്ള നിയമനങ്ങളും ഇടപെടലുകളും നടത്തുമെന്നും പറഞ്ഞു. 

എല്ലാ പാർട്ടികളും സംയമനം പാലിക്കണം. ബംഗാൾ അക്രമം ഇഷ്ടപ്പെടുന്നില്ല. കഴിഞ്ഞ 3 മാസം സംസ്ഥാനം തിരഞ്ഞെടുപ്പു കമ്മിഷനു കീഴിലായിരുന്നു. സംവിധാനങ്ങൾ കുത്തഴിഞ്ഞിട്ടുണ്ട്. – മമത പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ മമതയെ അഭിനന്ദിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com